ന്യൂയോർക്ക്: ചന്ദ്രന്റെ ജനനവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസം പൊളിച്ചെഴുതി ഗവേഷകർ. അമേരിക്ക, ജർമ്മൻ, ഫ്രഞ്ച് ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ചന്ദ്രൻ ജനിച്ച് 100 മില്യൺ വർഷങ്ങൾ ആയെന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ചന്ദ്രൻ ജനിച്ച് 4.53 ബില്യൺ വർഷങ്ങൾ ആയെന്നാണ് പുതിയ കണ്ടെത്തൽ.
ശാസ്ത്ര ജേണലായ നേച്ചർ സയൻസിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഗവേഷകർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വയുടെ അത്ര വലിപ്പമുള്ള ഗ്രഹവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായിട്ടാണ് ചന്ദ്രൻ രൂപം കൊണ്ടത്. ഇത് സംഭവിച്ച് 4.35 ബില്യൺ വർഷം ആയി എന്നും ഗവേഷകർ പറഞ്ഞുവയ്ക്കുന്നു.
ചന്ദ്രന്റെ ഉത്ഭവം സംബന്ധിച്ചുള്ള പുതിയ സിദ്ധാന്തം ഇപ്രകാരമാണ്. 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് സൂര്യൻ ഉണ്ടായത്. ഈ സമയം ചില വാതകങ്ങളും പൊടിപടലങ്ങളും ചേർന്ന് കട്ടിയുള്ള പാറപോലെയായി. ഈ പാറകൾ കൂടിച്ചേർന്ന് ചൊവ്വയുടേതിന് സമാനമായ രീതിയിൽ ഒരു ഗ്രഹമായി മാറി. ഇത് ഭൂമിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇതിന്റെ ശക്തിയിൽ ഭൂമിയിൽ നിന്നും ഒരു ഭാഗം വേർപെട്ടു. ഈ ഭാഗമാണ് ചന്ദ്രനായി മാറിയത്. മാഗ്മ നിറഞ്ഞ ഒരു സമുദ്രം ആയിരുന്നു ഇത്. പിന്നീട് തണുത്ത് ഇതിന്റെ പ്രതലം കട്ടിയുള്ളതായി എന്നാണ് ഗവേഷകർ പറയുന്നത്.
ചന്ദ്രനിൽ സിർകോൺ ക്രിസ്റ്റൽസിന്റെ സാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതും നിലവിലെ സിദ്ധാന്തത്തിന് തെളിവാണ്. ഭൂമി രൂപം കൊണ്ട് 4.54 ബില്യൺ വർഷം ആയി എങ്കിൽ ഭൂമിയ്‌ക്കൊപ്പം ചന്ദ്രനും ഉണ്ടായിരുന്നു.
Discussion about this post