നല്ല കറുകറുത്ത ഇടതൂർന്ന നീളമുള്ള മുടി എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ്. കാരണം നീളമുള്ള മുടി സ്ത്രീ സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ്. അതുകൊണ്ട് തന്നെ മുടിയുടെ നീളം വർദ്ധിപ്പിക്കാൻ പല വിദ്യകളും നാം പരീക്ഷിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുടിയുടെ അറ്റം മുറിയ്ക്കുക എന്നത്. കൃത്യമായ ഇടവേളകളിൽ അറ്റം വെട്ടിയാൽ മുടിയുടെ നീളം വർദ്ധിക്കും എന്നാണ് വിശ്വാസം. എന്നാൽ ഇതിന്റെ സത്യാവസ്ഥയെന്താണെന്ന് നോക്കാം.
മുടിയുടെ അറ്റം മുറിയ്ക്കുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് പരിഹരിക്കാൻ ഏറെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇതിനായി 8- 10 ആഴ്ചകൾ കൂടുമ്പോൾ മുടിയുടെ അറ്റം മുറിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് മുടിയുടെ അറ്റം പൊട്ടുന്നത് പരിഹരിക്കാൻ സഹായിക്കുന്നു.
മുടിയുടെ നീളം വർദ്ധിപ്പിക്കാൻ അടുത്തതായി ചെയ്യാവുന്ന ഒന്നാണ് ഹോട്ട് ഓയിൽ മസാജ്. ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് തലോടിലെ രക്തചക്രമണം വർദ്ധിപ്പിക്കാൻ സഹായകമാകും. ഇത് മുടി വളർച്ചയെ സഹായിക്കും. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ലാവൻഡർ ഓയിൽ എന്നിവ ഹോട്ട് ഓയിൽ മസാജിനായി ഉപയോഗിക്കാം.
ഇടയ്ക്കിടെ മുടി ചീകുന്നത് മുടി വളരാൻ സഹായകമാകുമെന്ന് നാം കേട്ടുകാണും. എന്നാൽ മുടി അമിതമായി ചീകുന്നത് മുടി പൊട്ടിപ്പോകാൻ കാരണം ആകുമെന്നും നാം കേട്ടുകാണും. എന്നാൽ ഇത് മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പിനെ ആശ്രയിച്ചിരിക്കും. പല്ലിന് വിടവുള്ള ചീപ്പുപയോഗിച്ച് വേണം ഉപയോഗിക്കാൻ. ഇത് മുടി വളർച്ച ത്വരിതപ്പെടുത്തും.
മുടി കഴുകുമ്പോഴെല്ലാം കണ്ടീഷനർ ഉപയോഗിക്കണം. ഇത് മുടി വളർച്ചയെ സഹായിക്കും. ശിരോചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള ഏക പ്രതിവിധിയും ഇതാണ്.
Discussion about this post