പനി വരാത്ത ആളുകൾ ഉണ്ടാവില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പനി വരാറുണ്ട്. ഇപ്പോഴത്തെ കാലത്താണെങ്കിൽ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും തരം പനികളുണ്ട്.
യഥാർത്ഥത്തിൽ പനി ഒരു രോഗലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധർ പറയാറുണ്ട്. ചെറിയ പനി വരുമ്പോഴേക്കും മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി കഴിക്കുന്നതു പോലെയുള്ള ശീലങ്ങൾ തുടരാതെ നല്ല രീതിയിൽ വിശ്രമിക്കുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം നന്നായി ഭക്ഷണം കഴിക്കുകയും നിർജലീകരണം വരാതെ സൂക്ഷിക്കുകയും വേണം. ഇനി നല്ല പനി ഉണ്ടാവുകയാണെങ്കിലും, ഇതോടൊപ്പം ചുമ, നെഞ്ചുവേദന, തലവേദന, തലകറക്കം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
പനിയെ കുറിച്ച് എല്ലാവർക്കും തോന്നാറുള്ള പ്രധാന സംശയമാണ്, പനി വരുമ്പോൾ കുളിക്കാമോ എന്നത്. എന്നാൽ, സത്യത്തിൽ ഇങ്ങനെയൊരു സംശയത്തിന്റെ പോലും ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പനി വരുമ്പോൾ കുളിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പനിക്കുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. അതുപോലെ, തന്നെ പനി ഉള്ള സമയത്ത് ഭക്ഷണം കഴിക്കുന്നതിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. തണുത്ത ഭക്ഷണവും ഫാസ്റ്റ് ഫുഡും പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ബാക്കി വീട്ടിൽ ഉണ്ടാക്കുന്ന എന്ത് ഭക്ഷണവും പനിയുള്ള സമയത്ത് കഴിക്കാവുന്നതാണ്.
Discussion about this post