പത്തനംതിട്ട: അണുബാധയെ തുടർന്ന് മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണി ആയത് സഹപാഠിയിൽ നിന്നു തന്നെ. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ആയത്. സംഭവത്തിൽ നൂറനാട് സ്വദേശിയായ സഹപാഠിയ്‌ക്കെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 25 നായിരുന്നു പ്ലസ് ടു വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടി നടത്തിയ ശ്രമങ്ങളാണ് അണുബാധയ്ക്കും തുടർന്നുള്ള മരണത്തിനും കാരണം ആയത്.
മരിക്കുമ്പോൾ കുട്ടി അഞ്ച് മാസം ഗർഭിണി ആയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് നൂറനാട് സ്വദേശിയിൽ എത്തിയത്. കുട്ടിയുമായി നൂറനാട് സ്വദേശി പ്രണയത്തിൽ ആയിരുന്നു. ഇതോടെ പോലീസ് സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Discussion about this post