പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരു മരണം. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടിൽ ബാബു (63) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒൻപത് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് മൂന്ന് മണിയോടെ, ചാലക്കയം – പമ്പ റോഡിൽ പൊന്നമ്പാറയിലാണ് അപകടം. നിസാരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും നിലക്കലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post