ന്യൂഡൽഹി : പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പോലീസ്. എന്നാൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ ഒരു വിദ്യാർത്ഥി സംഘടനയല്ല. എസ്എഫ്‌ഐ ക്രിമിനലുകളുടെ ഒരു കൂട്ടമാണ്. കേരളത്തിന്റെ സൽപ്പേര് കളഞ്ഞു കുളിക്കാനാണ് എസ് ഫെ് ഐ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സെമിനാറിൽ പങ്കെടുക്കാനായി എത്തിയ വിദേശ പ്രതിനിധികളെ ഭയപ്പെടുത്തനാണ് അവർ ശ്രമിച്ചത്. എന്നെ ഭയപ്പെടുത്താൻ പറ്റില്ലെന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് ഞാൻ സെമിനാർ എടുക്കാൻ എത്തിയപ്പോൾ എസ്എഫ്‌ഐ പ്രതിഷേധിക്കാതിരുന്നത് എന്നും ഗവർണർ പറഞ്ഞു.
ഇത്ര പ്രതിഷേധങ്ങൾ നടന്നിട്ടും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസ് തയ്യാറായില്ല. ഇത് സംബന്ധിച്ച് താൻ മുഖ്യമന്ത്രിക്ക് കത്ത് എഴിതിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post