കോട്ടയം; മൂന്നാം വയസിൽ കോകിലയെ താൻ ഭാര്യയായി സ്വീകരിച്ചതാണെന്ന് നടൻ ബാല. മൂന്ന് മാസം അവൾ പൊന്നുപോലെ നോക്കിയെന്ന് താരം കൂട്ടിച്ചേർത്തു. കോകിലയ്ക്ക് വേണ്ടി താൻ ഇനി ഒരു ആശുപത്രി നിർമ്മിക്കാൻ പോകുകയാണെന്നും താരം പറയുന്നു. 24 വയസുള്ള കുഞ്ഞു കുട്ടിയാണ് കോകിലയെന്നും താരം പറയുന്നു.
ബാലയുടെ വാക്കുകൾ
‘മൂന്നു വയസ്സിൽ ഞാൻ കയ്യിൽ എടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ, അവളുടെ മനസ്സിൽ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, സ്‌നേഹം എന്ന് പറയുന്നത് ചിത്രശലഭം പോലെ തനിയെ പറന്നു വരുമെന്ന്. ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ മൂന്നു മാസം എന്നെ അവൾ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്ത്രീയാണ്, ഡോക്ടർ ഒന്നും അല്ല. മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി. യുട്യൂബിൽ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തു തന്നു. അവൾക്ക് ഒരു വലിയ കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ്സ് ഈ തലമുറയിൽ ആർക്കും ഉണ്ടാകില്ല. ഞാൻ ഭാഗ്യവാൻ ആണ്. വേറെ എന്തു പറയാൻ?
24 വയസ്സുള്ള ഒരു കുഞ്ഞുകുട്ടിയാണ് കോകില, അവൾ എന്നോട് പറഞ്ഞത്, ‘മാമാ, 99 പേർക്ക് സഹായം ചെയ്തിട്ട് ഒരാൾക്ക് ശിക്ഷ കൊടുത്താൽ 99 പേർക്ക് ചെയ്ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ ആകില്ലേ,’ എന്നാണ്. അവൾ പറഞ്ഞത് ശരിയല്ലേ? ഇന്ന് എന്റെ പിറന്നാൾ ആണ്. ഈ മാസം ഞങ്ങൾ ആറു ലക്ഷം രൂപ മറ്റുളളവർക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കുന്നതിൽ ഞാൻ കണക്ക് വയ്ക്കാറില്ല. ഞങ്ങളെ കുറിച്ച് മോശമായി പറയുന്നവരെല്ലാം കൊടുത്തു കാണിക്ക്. ഞാൻ ഒരുപക്ഷേ മോശക്കാരനായിരിക്കാം. അങ്ങനെ തന്നെ ഇരിക്കട്ടെ.
അടുത്തിടെ അങ്കണവാടി നിർമ്മിച്ച് നൽകി ബാല മാതൃകയായിരുന്നു. ഇതിന് പിന്നാലെ ഒരു സ്ത്രീ മോശം പരമാർശവുമായി രംഗത്തെത്തിയതിന് എതിരെ കോകിലയും രംഗത്തെത്തി. ആ സ്ത്രീയെ കുറിച്ച് തനിക്കും പലതും പറയാൻ ഉണ്ടെന്നും എന്നാൽ ബാലയെ ഓർത്ത് മാത്രമാണ് താൻ മൗനം മൗനം പാലിക്കുന്നത്.എന്നാൽ ഇനി അത് ഉണ്ടാവില്ലെന്ന് കോകില പറയുന്നു.
മാമന്റെ പിറന്നാൾ വളരെ സന്തോഷത്തോടെ ആഘോഷിച്ചു ,മാമൻ എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം.ഞങ്ങൾ സന്തോഷമായി ഇരിക്കുന്നു .മീഡിയയിൽ ഞങ്ങളെ പാട്ടി നെഗറ്റീവും പോസിറ്റവും കാണാറുണ്ട്.അടുത്തിടെ ഒരു സ്ത്രീ വന്ന് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല നിങ്ങൾക്കറിയാം. ഇത്രയും നാൾ പറയാതെ ഇപ്പോൾ വന്ന് മോശം കാര്യങ്ങൾ വിളിച്ചുപറയുകയാണ്.ഞങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ല.മാമനെ കുറിച്ച ഇനിയും ഇതുപോലെ അധിക്ഷേപങ്ങൾ പറഞ്ഞാൽ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഒരു കാര്യം തുറന്ന് പറയണമെന്നുണ്ട് എന്നാൽ മാമനെ ഓർത്ത് മാത്രമാണ് ഞാൻ അത് പറയാത്തത്. ഞാൻ അത് പറഞ്ഞാൽ പലരെയും അത് മോശമായി ബാധിക്കും .ഞങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ താൽപര്യമില്ല.ഞങ്ങളെ ശല്യം ചെയ്യാതെ ജീവിക്കാൻ അനുവദിച്ചാൽ മതി.മറിച്ച് ഇനിയും ശല്യം ചെയ്യാൻ വന്നാൽ ഞാൻ തീർച്ചയായും ആ ക്രൈം തുറന്നുപറയുമെന്ന്’കോകില പറയുന്നു.
Discussion about this post