എറണാകുളം: പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ സെറ്റിൽവച്ചുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് നടൻ ആദിൽ ഇബ്രാഹിം. ഷൂട്ടിംഗിനിടെ അദ്ദേഹം തന്നെ വിരട്ടിയെന്ന് ആദിൽ ഇബ്രാഹിം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹം തന്റെ ഓർമ്മകൾ പങ്കുവച്ചത്.
എന്നെ സംബന്ധിച്ച് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അവസരം ആയിരുന്നു ലൂസിഫറിൽ ലഭിച്ചത് എന്ന് ആദിൽ ഇബ്രാഹിം പറഞ്ഞു. ലൂസിഫറിനെക്കുറിച്ച് സംസാരിക്കുമ്പോൾ പൃഥ്വിരാജ് എന്നെ വിരട്ടിയ സംഭവം ആണ് ഓർമ്മയിൽ വരുന്നത്. ലൂസിഫറിൽ മാദ്ധ്യമപ്രവർത്തകന്റെ റോളാണ് എനിക്ക്. മൈക്ക് പിടിച്ച് ക്യാമറയിൽ നോക്കി റിപ്പോർട്ട് ചെയ്യുന്ന സീനാണ് അഭിനയിക്കേണ്ടത്.
ആ സീനിൽ അഭിനയിക്കുക അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു. നാല് തവണ ഡയലോഗ് തെറ്റിച്ചു. പെട്ടെന്നാണ് മൈക്കിൽ നിന്നും സൗണ്ട് കേട്ടത്. ആദിൽ ഡയലോഗ് മറക്കല്ലെ എന്ന്. അത് രാജുവേട്ടൻ ആയിരുന്നു. പുള്ളി വിരട്ടിയതായിരുന്നു അത്. ഇപ്പോഴും എനിക്ക് അത് ഓർമ്മയുണ്ട്.
നയൻ എന്ന സിനിമയിൽ ആണ് ഞാൻ ആദ്യം പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. ഇതിന് ശേഷം ആയിരുന്നു ലൂസിഫറിൽ വീണ്ടും ഒന്നിച്ചത്. അദ്ദേഹത്തോട് ശരിക്കും ബഹുമാനമാണെന്നും ആദിൽ കൂട്ടിച്ചേർത്തു.
Discussion about this post