മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. ഒരു ദിവസം പോലും ചോറ് കഴിക്കാതെ തള്ളിനീക്കാൻ നമുക്ക് കഴിയുകയില്ല. ചോറ് കഴിക്കുന്നത് ശരീരത്തിന് അധികം നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇതൊന്നും നമ്മുടെ ഭക്ഷണശീലത്തെ ബാധിച്ചിട്ടില്ല. ഒരു നേരം എങ്കിലും നിത്യേന നാം ചോറ് കഴിക്കാറുണ്ട്.
എന്നാൽ ജോലിയ്ക്ക് പോകുന്നവരിൽ ഭൂരിഭാഗം പേരും ചോറ് ഒഴിവാക്കാറുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടോ, ആരോഗ്യം കണക്കിലെടുത്തോ അല്ല ഇവർ ചോറ് കഴിക്കാത്തത്. മറിച്ച് ചോറുണ്ടാക്കാനുള്ള സമയം ഇല്ലാഞ്ഞിട്ടാണ്.
ദോശ, ഇഡ്ഡലി, എന്നീ പലഹാരങ്ങൾ രാവിലെ ഉണ്ടാക്കുക വളരെ എളുപ്പമാണ്. എന്നാൽ ചോറിന്റെ കാര്യം അങ്ങനെ അല്ല. 1 മണിക്കൂറിലധികം നേരം ചോറ് വയ്ക്കാൻ ആവശ്യമാണ്. വേവാൻ പ്രയാസമുള്ള അരിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പിന്നെ പറയുകയും വേണ്ട. ചോറ് ആയി ഓഫീസിലേക്ക് പോകുമ്പോഴേയ്ക്കും നേരം വൈകും. ചോറ് എളുപ്പത്തിൽ വയ്ക്കാൻ കുക്കറുകളെ ആശ്രയിക്കുന്നവർ ഉണ്ട്. പലപ്പോഴും ഈ രീതിയും സമയം എടുക്കാറുണ്ട്.
എന്നാൽ ഇനി രാവിലെ നേരത്തെ ചോറ് വയ്ക്കൽ ഒരു ബുദ്ധിമുട്ട് ആകില്ല. അരി എളുപ്പത്തിൽ വേവാൻ ഈ ട്രിക്ക് അറിഞ്ഞിരുന്നാൽ മാത്രം മതി. തലേ ദിവസം രാത്രിയാണ് ഇങ്ങനെ ചെയ്യേണ്ടത്. ആദ്യം ആവശ്യമായ അരി എടുത്ത് കഴുകി വൃത്തിയാക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് വയ്ക്കാം. രാവിലെ ആകുമ്പോഴേയ്ക്കും ഈ അരി കുതിർന്നിരിക്കും. ഈ അരി കുക്കറിലോ അല്ലാതെയോ വേവിക്കാം. വളരെ പെട്ടെന്ന് തന്നെ വെന്തുകിട്ടുമെന്നാണ് പറയുന്നത്.
Discussion about this post