തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടതായി ജീവനക്കാർ. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്ന് ജീവനക്കാർ പരിസരത്ത് ഇറങ്ങി പരിശോധിക്കുകയാണ്.
സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. ലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഇടവേളസമയത്ത് പുറത്തിറങ്ങുമ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്‌ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.
Discussion about this post