കുവൈറ്റ് സിറ്റി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള സ്‌നേഹം പാട്ടിലൂടെ പ്രകടമാക്കി കുവൈറ്റി ഗായകൻ. സാരെ ജഹാൻ സെ അച്ച പാടി ഗായകൻ മുബാറക് അൽ റഷീദ് ആണ് ലോകത്തെ വിസ്മയിപ്പിച്ചത്. കുവൈത്തിലെ ഹിന്ദു സമൂഹത്തിനൊപ്പമുള്ള ഹല മോദി എന്ന പരിപാടിയ്ക്ക് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ ഗാനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
പരിപാടിയ്ക്ക് പിന്നാലെ ഇന്ത്യയിലെ വാർത്താ ഏജൻസി മുബാറക് അൽ റഷീദിൽ നിന്നും പ്രതികരണം ആരാഞ്ഞിരുന്നു. ഇതിനിടെ ആയിരുന്നു അദ്ദേഹം സാരെ ജഹാൻ സെ അച്ച പാടിയത്. ഇന്ത്യയുമായുള്ള ബന്ധം അഭിമാനമായി തോന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കുവൈറ്റും തമ്മിൽ ശക്തമായ സൗഹൃദവും ബന്ധവും വച്ചുപുലർത്തുന്നതിൽ അഭിമാനിക്കുന്നു. എന്റെ രാജ്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളെക്കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. കുവൈറ്റിൽ ജനിച്ച് വളർന്നതിൽ അഭിമാനം കൊള്ളുന്നു. എല്ലാ ഇന്ത്യക്കാരും കുവൈറ്റ് സന്ദർശിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ആയിരുന്നു മുബാറക് അൽ റഷീദ് ഗാനം ആലപിക്കാൻ ആരംഭിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കുവൈറ്റിൽ എത്തിയത്. വിമാനം ഇറങ്ങിയ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പ് ആയിരുന്നു കുവൈറ്റിൽ ലഭിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്നും തുടരും.
Discussion about this post