ചെന്നൈ;തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ പോലീസ് കേസെടുത്തു. മധുര സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കെതിരെയാണ് നടപടി. ജയിലിലെ തടവുകാരന്റെ ചെറുമകളായ പെൺകുട്ടിയ്‌ക്കെതിരെയാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്താണ് ഇയാൾ വീട്ടിൽ ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പെൺകുട്ടി ഇയാളെ അടിക്കുകയും ചെരുപ്പൂരി തല്ലുകയും ചെയ്തിരുന്നു.
തടവുകാരുടെ ബന്ധുക്കളായ സ്ത്രീകളോട് ബാലഗുരുസ്വാമി അടുക്കാൻ ശ്രമിക്കുന്നതും ദുരുദ്ദേശ്യത്തോടെ പെരുമാറുന്നതും പതിവാക്കിയിരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ പശ്ചാത്തലത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇയാളെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
Discussion about this post