തീയേറ്ററുകളിൽ വൻ കുതിപ്പോടെ ഉയരുകയാണ് ഉണ്ണിമുകുന്ദന്റെ മാർക്കോ. വൻ തരംഗം തന്നെയാണ് കേരളത്തിൽ സിനിമ സൃഷ്ടിക്കുന്നത്. ഉണ്ണിമുകുന്ദൻ എന്ന നടന്റെ കരിയർ ഗ്രാഫ് ഉയർത്താൻ പോകുന്ന ചിത്രമാണെന്നാണ് മാർക്കോയെ വിശേഷിപ്പിക്കുന്നത്. സിനിമ 100 കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ പ്രൊപ്പഗൻഡ സിനിമയിലെ നായകൻ എന്ന ആരോപണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം . ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
പ്രൊപ്പഗൻഡ സിനിമയിലെ നായകൻ എന്ന ആരോപണം അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പലരും തന്നെ അറിയാൻ ശ്രമിച്ചില്ല. എല്ലാവരും വിചാരിച്ചത് ഗുജറാത്ത് ബിസിനുകാരന്റെ മകൻ , കൈയിൽ പൂത്ത പൈസ , അത് ചിലവാക്കൻ വേണ്ടി മാത്രം സിനിമയിൽ വന്നുവെന്നാണ് കരുതിയത്. ഒരു സാധാരണ കുടുംബം. സിനിമ മോഹിച്ച് മാത്രം വന്നതാണ് എന്ന് എല്ലാവരോടും പറയണമെന്ന് ഉണ്ടായിരുന്നു. എന്നാൽ അതൊന്നും തനിക്ക് പറയാൻ സാധിച്ചില്ല. എന്നെക്കുറിച്ച് അറിയുന്ന ആരും ഇതൊന്നും പറഞ്ഞതും ഇല്ല.
സോഷ്യൽ മിഡിയയിൽ എന്തൊക്കെയോ പൊങ്ങിവരും. അത് കൂറെ പേർ പൊക്കി പിടിച്ച് നടക്കും. കുറച്ച് നാൾ വിവാദമാവും. ഇത്തരം നിരവധി വിവാദങ്ങളിൽ പെട്ടു പോയ ആളാണ് താൻ എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
Discussion about this post