റിസ്‌ക് എടുക്കുക,പടവുകൾ ഓരോന്നായി കയറുക സ്വപ്‌നങ്ങൾ പൂർണമാക്കുക. ഓരോ ബിസിനസുകാരന്റെയും വിജയമന്ത്രങ്ങളിലൊന്നായിരിക്കും. ഒരു സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഓരോരുത്തരും അത് നന്നായി മുന്നോട്ട് പോകണേ അടുത്തതലമുറകളിലേക്കും വ്യാപിക്കണേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. അങ്ങനെ കാലങ്ങളായി വിജയകരമായി തുടർന്നുപോകുന്ന പല ബിസിനസ് സംരംഭങ്ങളും ഇന്ന് വിപണിയിൽ വേരാഴ്ത്തിയിട്ടുള്ള കുടുംബബിസിനസ് ആയി മാറി.
അങ്ങനെയെങ്കിൽ ലോകത്ത് ഏറ്റവും അധികം പാരമ്പര്യം പറയാനുള്ള കമ്പനി ഏതാണെന്നറിയാമോ? ഇവിടെയല്ല അങ്ങ് ജപ്പാനിലാണ് ആ കമ്പനി ഇരിക്കുന്നത്. ജപ്പാനീസ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയായ കോങ്കോ ഗുമി ആണ് ലോകത്തിലെ ഇന്ന് നിലവിലുള്ളതിൽ വച്ച് ഏറ്റവും പഴയ കമ്പനി. എഡി 578 ലാണ് ഈ കമ്പനി സ്ഥാപിതമായതത്രേ.
കോങ്കോ കുടുംബത്തിലെ ഏദകേശം 40 തലമുറകളിലൂടെയാണ് കമ്പനി കൈമാറി കൈമാറി വന്നത്. ക്ഷേത്രനിർമ്മാണത്തിലാണ് ഈ കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഒസാക്കയിൽ നിർമ്മിച്ച ജപ്പാനിലെ ആദ്യത്തെ ബുദ്ധക്ഷേത്രമായ ഷിറ്റെനോ- ജിയാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തമായ പ്രോജക്റ്റ്. ജപ്പാന്റെ വാസ്തുവിദ്യാ ചരിത്രം രൂപപ്പെടുത്തുന്നതിൽ ഈ കമ്പനി വളരെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങളും ആണവആക്രമണങ്ങളും ഈ കമ്പനി അതിജീവിച്ചു.
2006 -ൽ, കോങ്കോ ഗുമി തകമാത്സു കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമായി മാറി.നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ സംരക്ഷിച്ച് കൊണ്ട് വിദഗ്ദ്ധരായ കരകൗശല വിദഗ്ധരുടെ ഗ്രൂപ്പുകൾക്കൊപ്പം നിലവിൽ മിയാഡൈകു എന്നറിയപ്പെടുന്ന കമ്പനിക്കു കീഴിലാണ് ഇന്നു പ്രവർത്തനം.നിലവിൽ കോങ്കോ കുടുംബത്തിലെ ഒരു അംഗം മാത്രമാണു കോങ്കോ ഗുമി കമ്പനിയിൽ ഉള്ളത്. കുടുംബത്തിലെ 41 -ാമത് തലവൻ
#kongogumicompany #kongo #gumi #company #Japaneseconstructioncompany, #orld’s oldest documented company
Discussion about this post