വീടിന്റെ ഭംഗി എന്ന് പറയുന്നത് ക്ലീൻ ആയി കിടക്കുന്ന ചുവരുകളാണ്. പക്ഷേ എത്ര വൃത്തിയായി സൂക്ഷിച്ചാലും അഴുക്ക് പറ്റും. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ . വീട് വൃത്തികേടായാൽ ആദ്യം ചെയ്യുന്നത് വീടിന് പെയിന്റ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്താൽ സാമ്പത്തികമായി വളരെ യധികം നഷ്ടമുണ്ടാക്കും. എന്നാൽ ഇനി മുതൽ പണം ചിലവാക്കേണ്ട . പെയിന്റ് അടിക്കാതെ തന്നെ വീടിന്റെ ചുവരുകൾ ക്ലീനാക്കി വെയ്ക്കാം . ഇതാ അതിനുള്ള പൊടിക്കൈകൾ .
*കൂടുതലായി പെൻസിലോ പേനയോ ഉപയോഗിച്ചാകും ചുവരിൽ വരയ്ക്കുക. ഇത് മായ്ക്കാനായി ഇറൈസർ ഉപയോഗിക്കാം.
*ടൂത്ത് ബ്രഷിൽ പേസ്റ്റ് എടുത്ത് ചുവരിൽ അഴുക്കുള്ള സ്ഥലങ്ങളിൽ നന്നായി അമർത്തി പുരട്ടുക. അൽപ്പ സമയത്തിനുള്ളിൽ തന്നെ ചുവരിലെ അഴുക്ക് പൂർണമായും മായുന്നത് കാണാം.
*ഒരു ടീസ്പൂൺ പാത്രം കഴുകുന്ന ജെല്ലും അൽപ്പം ടൂത്ത് പേസ്റ്റും അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക .ശേഷം പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് സ്‌ക്രബർ ഈ മിശ്രിതത്തിൽ മുക്കി അഴുക്കുള്ള ഭാഗങ്ങൾ തുടച്ചെടുക്കുക . ഇടുക്കുന്ന പേസ്റ്റിന്റെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക. കൂടിയാൽ പെയിന്റ് ഇളകി പോവാൻ സാദ്ധ്യതയുണ്ട്.
Discussion about this post