ഇൻഷുറൻസ് കമ്പനിയിൽ നിന്നെന്ന വ്യാജേന എത്തിയ സംഘം ബാങ്ക് ക്ലർക്കില്‍ നിന്നും തട്ടിയെടുത്തത് 20.29 ലക്ഷം രൂപ. മലേഷ്യയിലെ മരംഗിലുള്ള 41 -കാരിയായ ബാങ്ക് ക്ലർക്ക് ആണ് തട്ടിപ്പിനിരയായത്.
ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും എന്നു പറഞ്ഞാണ് യുവതിക്ക് ആദ്യം ഫോൺ വന്നത്. അവരുടെ പേരിൽ മൂന്ന് ഇൻഷുറൻസ് ക്ലെയിമുകളുണ്ട് എന്നാണ്
വിളിച്ചയാൾ പറഞ്ഞത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂട്ടറാണ് എന്നും പറഞ്ഞ് ആളുകൾ യുവതിയോട് സംസാരിച്ചു. നിങ്ങളുടെ വിവരങ്ങളുപയോഗിച്ച് ഏതോ ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അവർ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പിന്നീട്, അവരോട് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാനും അത് അന്വേഷണത്തിന് അത്യാവശ്യമാണ് എന്നും യുവതിയെ ബോധ്യപ്പെടുത്തി. തുടർന്ന് സപ്തംബർ 19 മുതൽ നവംബർ 30 വരെയായി 20.29 ലക്ഷം രൂപയാണ് സ്ത്രീ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തത്.
ഇതിന് പിന്നാലെയാണ് താൻ പറ്റിക്കപ്പെടുകയാണ് എന്ന് അവർക്ക് മനസിലായത്. ഇതോടെ യുവതി പോലീസിനെ സമീപിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post