മുംബൈ : പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അല്ലു അർജുൻ ചോദ്യം ചെയ്യലിനു ഹാജറായി. ഇന്ന് രാവിലെ 11 മണിയോടെയാണ് ചിക്കഡപ്പള്ളി പോലീസ് സ്‌റ്റേഷനിൽ താരം ഹാജറായത്.
താരത്തിന്റെ ആരാധകരുടെ വലിയ നിരയാണ് പോലീസ് സ്‌റ്റേഷന്റെ പരിസരത്ത്. ഇതേ തുടർന്ന് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദിലെ പോലീസ് സ്റ്റേഷനിൽ അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് തിങ്കളാഴ്ച പോലീസ് അർജുന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അർജുൻ പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ 13 ന് അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് കേസിനാസ്പദമായ സംഭവം. പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. . അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിന് കാരണമായത്.
Discussion about this post