കോഴിക്കോട്: കുടുംബത്തോടൊപ്പം അവധിആഘോഷത്തിനായി 14 കാരന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്‌സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ലയാണ് മരണപ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കായി പോയപ്പോഴായിരുന്നു ദാരുണസംഭവം.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച യൂസഫ് അബ്ദുല്ല. പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. സഹോദരങ്ങൾ അമീൻ അബ്ദുല്ല,ഫാത്തിമ അബ്ദുല്ല.
Discussion about this post