കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേരയ്ക്കായുള്ള വടംവലി അവസാനിച്ചു. ഇതോടെ, ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. സർക്കാർ ഇറക്കിയ ഡോ ആശാ ദേവിയുടെ സ്ഥലംമാറ്റ ഉത്തരവ് നിലനിൽക്കും.
ഒരേസമയം, രണ്ട് ഡിഎംഒമാർ മുഖാമുഖം എത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തഒടക്കം. സ്ഥലം മാറി എത്തിയ ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ നിലവിലെ ഡിഎംഒ ഡോ എൻ രാജേന്ദ്രൻ വിസമ്മതിച്ചു. സ്ഥലം മാറ്റ ഉത്തരവിൽ സ്‌റ്റേ വാങ്ങിയെന്നും കസേരയിൽ നിന്നും ഒഴിയില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ നിലപാട്. ഇതാണ് പ്രശ്‌നമാവാൻ കാരണം.
ഡോ. എൻ രാജേന്ദ്രന് ഡിഎച്ച്എസിൽ ഡെപ്യൂട്ടി ഡയറക്ടറായും ഡോ ആശാദേവിയെയ കോഴിക്കോട് ഡിഎംഒ ആയും നിയമിച്ച് കൊണ്ട് ഈ മാസം 9നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ് വന്നത്. പത്തിന് ജോലിയിൽ പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നിർദേശം നൽകിയത്. എന്നാൽ, അന്ന് ജോലിയിൽ പ്രവേശിക്കാൻ ആശാദേവിക്ക് കഴിഞ്ഞില്ല. ഇതിനിടെ ട്രിബ്യൂണലിനെ സമീപിച്ച് രാജേന്ദ്രൻ സ്ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ, ആാദേവിയും ട്രിബ്യൂണലിനെ സമീപിച്ച് സ്‌റ്റേ നീക്കി.
Discussion about this post