മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് ഏവർക്കും പ്രിയങ്കരിയായ നടിയാണ് ശിവദ. ഒരുപാട് സിനിമകളിൽ ഒന്നും ശിവദയെ കാണാറില്ലെങ്കിലും ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അവിസ്മരണീയമാണ് എന്നുള്ളതാണ് ശിവദയുടെ പ്രത്യേകത. വളരെ സെലക്ടീവായി മാത്രം സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നത് എന്ന് ശിവദ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തന്റെ സ്വപ്നഭവനത്തിന്റെ ഹോം ടൂറുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ശിവദ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശിവദ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
2021ൽ വാങ്ങിയിട്ട സ്ഥലത്താണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത് എന്ന് ശിവദ വ്യക്തമാക്കുന്നു. ഒന്നരവർഷം കൊണ്ടാണ് വീടിന്റെ പണിപൂർത്തിയാക്കിയത്. ഭർത്താവ് മുരളിയാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. വീടിന്റെ 70 ശതമാനവും മുരളിയുടെ കോണ്‍ട്രിബ്യൂഷന്‍ തന്നെയാണ്, ബാക്കി 30 മാത്രമേ തനിക്കവകാശപ്പെടാനുള്ളൂ എന്നും ശിവദ ഹോം ടൂർ വീഡിയോയിൽ വ്യക്തമാക്കി.
ഓവർ ലൈറ്റിംഗും സെറ്റിങ്ങും കൊണ്ട് ഒരു ഹോട്ടൽ ആണെന്ന പ്രതീതി വീടിന് ഇല്ലാതിരിക്കാൻ ശ്രമിച്ചിരുന്നതായും ശിവദ പറയുന്നു. ഷൂട്ടിങ്ങും ഹോട്ടലുകളിലെ താമസവും എല്ലാം കഴിഞ്ഞ് നമ്മുടെ വീട്ടിലേക്ക് എത്തുമ്പോൾ അതൊരു വീടാണ് എന്ന തോന്നൽ ഉണ്ടാകണം. അതിനായി നല്ല രീതിയിൽ വെട്ടവും വെളിച്ചവും കിട്ടുന്ന രീതിയിലാണ് വീടിന്റെ പണി പൂർത്തിയാക്കിയിട്ടുള്ളത്. താനും ഭർത്താവും പഴമയെ ഇഷ്ടപ്പെടുന്നവർ ആയതിനാൽ ഇന്റീരിയർ ആ രീതിയിലാണ് ചെയ്തിട്ടുള്ളത്. അമരാവതി എന്നാണ് തങ്ങളുടെ സ്വപ്നഭവനത്തിന് പേര് നൽകിയിരിക്കുന്നത് എന്നും ശിവദ അറിയിച്ചു.
Discussion about this post