ദോഹ:അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ . ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമാലിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരുടെ മരണത്തിനിടയാക്കിയതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണം ഗുരുതരമായ സിവിലിയൻ നാശനഷ്ടങ്ങൾക്കും വ്യാപകമായ നാശത്തിനും കാരണമായി, ഇത് മേഖലയിൽ കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കി.
അതേസമയം ഇതിനെതിരെ തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ഭൂമിയും പരമാധികാരവും സംരക്ഷിക്കുന്നത് ഞങ്ങളുടെ നിയമാനുസൃതമായ അവകാശമാണെന്നും ആക്രമണത്തെ അപലപിച്ചു താലിബാൻ പറഞ്ഞു. പാകിസ്താൻ ഉദ്യോഗസ്ഥർ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാർച്ചിന് ശേഷം പാകിസ്താൻ താലിബാന്റെ ഒളിത്താവളങ്ങൾക്ക് നേരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.
Discussion about this post