പത്തനംതിട്ട : അയപ്പ ഭക്തർ കൊണ്ട് സന്നിധാനവും പമ്പയും തിങ്ങി നിറഞ്ഞു. മണ്ഡാലകാലത്തെ പ്രധാന ചടങ്ങായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. പല ഭക്തരും തങ്ക അങ്കി ചാർത്തി ദീപാരാധന തൊഴുന്നതിനായി കാത്തിരിക്കുകയാണ് .
തങ്കഅങ്കി ഘോഷയാത്ര ഇന്ന് നാലാം ദിവസമാണ്. ഇന്ന് രാവിലെ പെരുനാട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു . ഇന്ന് ഉച്ചയ്ക്ക് പമ്പയിലെത്തും . പുതുക്കട, ളാഹ ,പ്ലാപ്പിള്ളി ,നിലയ്ക്കൽ, അട്ടത്തോട് വഴിയാണ് തങ്കഅങ്കി വരുന്നത്. ഇന്ന് മൂന്ന് മണി വരെ ഗണപതി കോവിലിൽ ഭക്തർക്ക് ദർശനത്തിന് വെയ്ക്കും. 3മണിക്ക് സന്നിധാനത്തേക്ക് പുറപ്പെടും . വൈകിട്ട് 6.25 ന് പതിനെട്ടാംപടി കയറി സോപാനത്ത് എത്തും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രത്തിൽ ചാർത്തി ദീപാരാധന നടത്തും .
നാളെ ഉച്ചയ്ക്ക് 12 നും 12.30 നും മധ്യേ മണ്ഡലപൂജ നടക്കും. മണ്ഡല കാല തീർത്ഥാടനത്തിനു സമാപനം കുറിച്ച് രാത്രി 11 ന് നട അടയ്ക്കും.
Discussion about this post