ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി മലയാളികളുടെ ഇഷ്ട നായികയായി മാറിയ ആളാണ്
നവ്യ നായര്‍. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാഹം കഴിയുകയും പിന്നീട് അഭിനയ ജീവിതത്തില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വികെ പ്രകാശ് ചിത്രമായ ഒരുത്തിയിലൂടെയായിരുന്നു നവ്യ സിനിമയിലേക്ക് തിരിച്ചെത്തിയത്.
സ്വന്തമായി ഡാന്‍സ് സ്‌കൂള്‍, ഫാഷന്‍ ബ്രാന്‍ഡ് തുടങ്ങിയ സ്വപ്‌നങ്ങള്‍ അടുത്തിടെ സാക്ഷാത്ക്കരിച്ച നവ്യ ഇപ്പോള്‍ തന്റെ ഡാന്‍സ് സ്‌കൂളുമായി തിരക്കുകളിലാണ്. വീടിനോട് ചേര്‍ന്ന് തന്നെയാണ് മാതംഗിയും. ഇവിടെ ഡാന്‍സ് സ്‌കൂള്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ് പല എതിര്‍പ്പുകളുമുണ്ടായിരുന്നു എന്ന് നവ്യ പറയുന്നു. അതൊക്കെ മറികടന്നാണ് മാതംഗി എന്ന സ്വപ്‌നം താന്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
മാനസികമായി ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് ഉറപ്പിച്ചിരുന്നു. എതിര്‍പ്പുകളെല്ലാം മറികടന്നാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയത്. അതിന് ശേഷമായിരുന്നു എര്‍ത്ത് ബൈ നവ്യയുടെ പിറവി. കാലങ്ങളായി മനസിലുണ്ടായിരുന്നു ആഗ്രഹമായിരുന്നു ഇത്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എര്‍ത്ത് ബൈ നവ്യ.
ഒരു ബിസിനസ് എന്ന നിലയിലല്ല ഞാന്‍ ഇത് തുടങ്ങുന്നത്. മറിച്ച് എന്റെ യാത്രയുടെ പ്രതിഫലനമാണ് ഇതിലൂടെ കാണുക. ഞാന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ടൈപ്പ് വസ്ത്രങ്ങളാണ് ഇതിലൂടെ കൊടുക്കുന്നത്. ഡിസൈനിംഗില്‍ അങ്ങനെ വലിയ പ്രത്യേകതകളൊന്നുമില്ല, എന്നാല്‍ കംഫര്‍ട്ട് പറഞ്ഞറിയിക്കാനാവില്ല’- നവ്യ പറഞ്ഞു.
Discussion about this post