തിരുവനന്തപുരം: എംവി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എംടിയുടെ വിയോഗം മലയാള- ഇന്ത്യൻ സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് ഗവർണർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം എംടിയുടെ വിയോഗത്തിലുള്ള ദു:ഖം പങ്കുവച്ചത്.
ജ്ഞാനപീഠ ജേതാവും അതുല്യസാഹിത്യകാരനുമായ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. മലയാള- ഇന്ത്യൻ സാഹിത്യത്തിന് അദ്ദേഹത്തിന്റെ ഈ വിയോഗം തീരാനഷ്ടമാണ്. ബഹുമുഖ പ്രതിഭയായ എംടി സാഹിത്യം, സിനിമ, മാദ്ധ്യമ പ്രവർത്തനം എന്നീ മേഖലകൾക്ക് നൽകിയ സംഭാവനകൾ ചെരുതല്ല. മലയാള സാഹിത്യത്തെ എഴുത്തുകൾ കൊണ്ട് സമ്പന്നമാക്കിയ കഥാകാരനാണ് എംടി.
കേരളത്തിലെ സമൂഹത്തിൽ ഉണ്ടായ മാറ്റം കഥാപാത്രങ്ങളിലൂടെ എംടി കാണിച്ച് തന്നിട്ടുണ്ട്. എഡിറ്റർ എന്ന നിലയിൽ ആധുനിക എഴുത്തുകൾക്ക് ജന്മമേകി. അദ്ദേഹത്തിന്റെ മരണം ഉണ്ടാക്കിയ ദു:ഖത്തിൽ കുടുംബത്തിനൊപ്പം പങ്കുചേരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
Discussion about this post