ന്യൂഡൽഹി: ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും പ്രകൃതികനിഞ്ഞു നൽകിയ സൗന്ദര്യവും ആസ്വദിക്കാൻ ഒട്ടേറെ പേരാണ് വിദേശത്ത് നിന്നും ദിനംപ്രതി നമ്മുടെ രാജ്യത്ത് എത്തുന്നത്. ഇവിടെ നിന്നും മടങ്ങുന്നവർ എപ്പോഴും പുകഴ്ത്തുന്ന ഒന്നാണ് രാജ്യത്തിന്റെ ആതിഥ്യമര്യാദ എന്ന സംസ്‌കാരം. അതിഥി ദേവോ ഭവ: എന്നത് വീടുകളിലും ഹോട്ടലുകളിലും എന്തിനേറെ പറയുന്നു ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോലും പാലിച്ചുവരുന്ന നയമാണ്.
ഇപ്പോഴിതാ ഇന്ത്യയിൽ സഞ്ചരിച്ചതിന്റെ അനുഭവം പറയുകയാണ് ഒരു യൂറോപ്യൻ ഡെവലപ്പറായ ഇൻഫ്‌ളൂവൻസർ.സാമുവൽ ഹുബർ എന്നാണ് ഇയാളുടെ പേര്. ധർമ്മശാലയിലെ ഫാർകാസ്റ്റർ ബിൽഡേഴ്സ് ഇന്റർനാഷണൽ ഫെല്ലോഷിപ്പിൽ പങ്കെടുക്കാൻ വേണ്ടിയാണ് ജർമ്മനിയിൽ നിന്നും സാമുവൽ ഹുബർ ഇന്ത്യയിലെത്തിയത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയേയും, നമ്മുടെ രാജ്യത്തിന്റെ പ്രകൃതിസൗന്ദര്യത്തേയും പുകഴ്ത്തുകയാണ് ഇപ്പോൾ ഹുബർ. താൻ കണ്ടുമുട്ടിയ ആളുകളെയെല്ലാം ഹുബർ പ്രശംസിക്കുന്നുണ്ട്. ഒപ്പം 2025 -ൽ ഇന്ത്യയിലേക്ക് വീണ്ടും വരും എന്നാണ് അയാൾ പറയുന്നത്.
താൻ ധർമ്മശാലയും ഹിമാചൽ പ്രദേശും സന്ദർശിച്ചുവെന്നും ഓരോ മിനിറ്റും താൻ ആസ്വദിച്ചു എന്നുമാണ് ഹുബർ പറയുന്നത്. ഇവിടെ കണ്ടുമുട്ടിയവരെയെല്ലാം ഭായി എന്നാണ് ഹുബർ വിശേഷിപ്പിക്കുന്നത്. എയർപോർട്ടിൽ നിന്നുള്ള യാത്രക്കിടെ വാഹനത്തിന്റെ ടയർ മാറ്റേണ്ടി വന്നതും ഡ്രൈവർ എത്ര എളുപ്പത്തിലാണ് അത് ചെയ്തത് എന്നതിനെ കുറിച്ചുമെല്ലാം ഹുബർ കുറിച്ചിട്ടുണ്ട്. ഇന്ത്യ തുടക്കക്കാരുടെ അല്ല എന്നാണ് അദ്ദേഹം വീഡിയോയും ഫോട്ടോകളും പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
Discussion about this post