കോഴിക്കോട്: എംടി വാസുദേവൻ നായർക്കൊപ്പമുള്ള ഒർമ്മകൾ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. പെരുന്തച്ചൻ സിനിമയിൽ അഭിനയിക്കാൻ എത്തിയ സന്ദർഭം ആയിരുന്നും മനോജ് കെ.ജയൻ ഓർത്തെടുത്തത്. അദ്ദേഹത്തിന്റെ നാല് ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.
പെരുന്തച്ചന്റെ പ്രൊഡ്യൂസർ വിളിച്ചത് പ്രകാരം മംഗലാപുരത്തേയ്ക്ക് പോയി. എംടിയുടെ തിരക്കഥയാണ്. ഈ വേഷം നിങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് സിനിമാ സുഹൃത്തുക്കൾ പറഞ്ഞതുകൊണ്ടാണ് വിളിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വലിയ നടൻമാർ ചെയ്യാൻ വച്ച വേഷം ആണെന്നും എംടിയ്ക്ക് ഇഷ്ടമായാൽ മാത്രമേ ഈ വേഷം നിങ്ങൾക്ക് ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.
എംടിയുടെ തിരക്കഥയ്ക്ക് വിളിക്കുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ പറഞ്ഞയച്ചാലും സാരമില്ലെന്ന് കണ്ട് മംഗലാപുരത്തേയ്ക്ക് യാത്രയായി. മൂന്ന് ദിവസം കാത്തിരുന്നെങ്കിലും എംടി എത്തിയില്ല. എന്നാൽ അടുത്ത ദിവസം അദ്ദേഹം എത്തി. ആൾക്കൂട്ടത്തിൽ കസേരയിട്ടിരുന്ന് ബീഡിവലിയ്ക്കുന്ന അദ്ദേഹത്തെ ഞാൻ കണ്ടു. ഓരോ സീനിന് ശേഷവും ഞാൻ അദ്ദേഹത്തെ നോക്കും. എന്നാൽ ചിരിയോ അഭിനന്ദനമോ ഒന്നുമില്ല. തനിക്ക് ഈ വേഷം കിട്ടില്ല എന്ന് ഉറപ്പിച്ചു.
ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ പോയി കണ്ടു. നന്നായി ചെയ്തുവെന്നും വേഷം നന്നായി ചെയ്യുകയെന്നും പറഞ്ഞ എംടി എന്നെ അനുഗ്രഹിച്ചു. ഇതുവരെ അദ്ദേഹത്തിന്റെ നാല് സിനിമകളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിലെ വലിയ പുണ്യമാണ് ചിത്രത്തിലെ വേഷം എന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.
Discussion about this post