ബെയ്ജിംഗ്: നഷ്ടമായ കളിപ്പാട്ട വിപണി തിരിച്ചു പിടിയ്ക്കാൻ ലബുബു പാവകളെ കളത്തിലിറക്കി ചൈന. ഈ പാവകൾക്ക് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ പ്രതി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ വിപണിയിൽ വീണ്ടും തിരിച്ചുകയറാമെന്നാണ് ചൈനയുടെ പ്രതീക്ഷ.
ഈ വർഷം ആദ്യമാണ് ലുലുബു പാവകളെ നിർമ്മിച്ച് ചൈന വിപണിയിൽ ഇറക്കാൻ ആരംഭിച്ചത്. റബ്ബർ കൊണ്ടാണ് ഈ പാവകൾ നിർമ്മിക്കുന്നത്. വിപണിയിൽ എത്തി അൽപ്പ ദിവസങ്ങൾ കൊണ്ട് തന്നെ ഈ പാവകൾ ഹോട്ടെസ്റ്റ് ടോയ് ആയി മാറുകയായിരുന്നു. സോഫ്റ്റ് ടോയിസിന്റെ ഗണത്തിൽ ഉൾപ്പെടുന്ന ലബുബു അതിന്റെ രൂപം കൊണ്ടും വേറിട്ട് നിൽക്കുന്നുണ്ടെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. പല വലിപ്പത്തിൽ ലബുബു പാവകൾ വിപണിയിൽ ലഭ്യമാണ്.
ഹോംഗ് കോംഗിലെ പ്രമുഖ കലാകാരൻ ആയ കസിംഗ് ലുംഗ് ആണ് ഈ പാവയ്ക്ക് രൂപം നൽകിയത്. ഇതിന് പിന്നാലെ ചൈനയിലെ പോപ്പ് മാർട്ട് സ്റ്റോറുകളിൽ വിൽപ്പനയ്ക്ക് എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന് വലിയ പ്രചാരം ലഭിച്ചു. കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നവരുടെ ഷെൽഫിലും അതിവേഗം ലബുബു സ്ഥാനം പിടിച്ചു. ഇതോടെ ഏഷ്യൻ വിപണികളിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഏഷ്യൻ വിപണിയിൽ വിറ്റ് പോകുന്ന കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ലബുബുവിന് ഒന്നാം സ്ഥാനമുണ്ട്.
ഇന്ത്യ തദ്ദേശീയമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചതോടെയായിരുന്നു ചൈന മേഖലയിൽ തിരിച്ചടി നേരിടാൻ ആരംഭിച്ചത്. ഇന്ത്യൻ വിപണി പൂർണമായും കയ്യൊഴിഞ്ഞ ചൈന പിന്നീട് മറ്റ് വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യ കളിപ്പാട്ടങ്ങൾക്ക് ആഗോളവിപണിയിൽ പ്രിയമേറിയത് വീണ്ടും ചൈനയ്ക്ക് വെല്ലുവിളിയായി. ഇതോടെയാണ് പുതിയ കളിപ്പാട്ടം ഇറക്കിയിരിക്കുന്നത്.
Discussion about this post