കോഴിക്കോട്: വിശ്വസാഹിത്യകാരൻ എംടി വാസുദേവൻ എന്ന പ്രിയപ്പെട്ട എംടിയ്ക്ക് യാത്രാമൊഴിയേകി മലയാളനാട്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്.ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. എംടിയുടെ സഹോദരപുത്രൻ ടി. സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, എ.എ.റഹിം, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ടി.സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഗുരുവെന്ന് എംടി വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീറും എസ്‌കെ പൊറ്റെക്കാടും, കേശവദേവുമെല്ലാം വിശ്രമിക്കുന്ന കോഴിക്കോട് തന്നെ എംടിയ്ക്ക് അ്ന്ത്യവിശ്രമത്തിന് ഇടം നൽകി.
Discussion about this post