ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം വികൃതമാക്കി കോൺഗ്രസ് പരിപാടിയുടെ ഫ്‌ളക്‌സ് ബോർഡ്. കർണാടകയിൽ നടക്കുന്ന യോഗത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിൽ ആയിരുന്നു പൂർണതയില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉൾപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.
ഡബ്ല്യുസിസി യോഗത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ഇതിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നീ ദേശീയ നേതാക്കളുടെ ചിത്രവും ഒപ്പം മഹാത്മാഗാന്ധിയുടെ ചിത്രവും ഉണ്ട്. ഇതിന് പുറമേ മറ്റ് ചില നേതാക്കളുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം മുകളിൽ ആയിട്ട് ആയിരുന്നു ഇന്ത്യയുടെ ഭൂപടം.
കശ്മീരിന്റെ പകുതിഭാഗം മാത്രമുള്ള ഭൂപടം ആയിരുന്നു ഫ്‌ളക്‌സ് ബോർഡിൽ ചേർത്തിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി രംഗത്ത് വരികയായിരുന്നു. കർണാടക ബിജെപി ഫ്‌ളക്‌സ് ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സ്‌നേഹത്തിന്റെ കട ചൈനയ്ക്ക് വേണ്ടി എല്ലാ സമയവും തുറന്നിരിക്കുകയാണ് എന്ന വിമർശനത്തോട് കൂടിയായിരുന്നു ബിജെപി ചിത്രങ്ങൾ പങ്കുവച്ചത്. കോൺഗ്രസ് ഒരിക്കൽ രാജ്യത്തെ വിഭജിച്ചു. അവർക്ക് അത് ഒരിക്കൽ കൂടി അത് ചെയ്യണം. അത് അവർ ചെയ്യുമെന്നും ബിജെപി പറഞ്ഞു.
Discussion about this post