എറണാകുളം: വയനാട് ടൗൺഷിപ്പ് വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. വയനാട് മുണ്ടെൈക്ക- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പൃനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഭൂഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ലാൻഡ് എക്യുസിഷൻ നിയമപ്രകാരം, ഭൂവുടമകൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാമെന്നാണ് കോടതി ഉത്തരവ്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്‌റ്റേറ്റ് ഉടമകൾക്ക് ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഹാരസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റൺ എന്നിവർ എന്നിവരാണ് എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ നാളെ മുതൽ സർക്കാരിന് തുടങ്ങാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post