എറണാകുളം: ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ 21 കാരൻ പിടിയിൽ. ആലുവ സ്വദേശി അക്വിബ് ഹനാനെ ആണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഹനാൻ മാർകോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു അക്വിബ് സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. ടെലഗ്രാം ലിങ്ക് ആയിരുന്നു ഇത്. തുടർന്ന് ഇയാളുടെ സമൂഹമാദ്ധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിന്നിൽ അക്വിബ് ആണെന്ന് വ്യക്തമാകുകയായിരുന്നു.
പ്രൈവറ്റായി സന്ദേശം അയച്ചാൽ മാർകോയുടെ ലിങ്ക് അയച്ച് നൽകാമെന്ന് പറഞ്ഞ് ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസറ്റ് ചെയ്തിരുന്നു. ഇത് കണ്ട് മറുപടി നൽകിയ ആളുകൾക്കാണ് അക്വിബ് ലിങ്ക് കൈമാറിയത്. വ്യാജപതിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post