ഒരു ചെറിയ പുളിരസമൊക്കെ കൊണ്ട് നല്ല തത്തമ്മ പച്ച നിറത്തിലുള്ള പഴമാണ് കിവി. പൊതുവെ ആളുകൾക്ക് വലിയ താത്പര്യമില്ലെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കിവിപഴം. എന്തൊക്കെയാണ് കിവിയുടെ ആരോഗ്യഗുണങ്ങൾ എന്ന് നോക്കാം…
ഫൈബർ, പൊട്ടാസ്യം, വിറ്റമിൻ സി, പോളിഫെനോൾ, പോലുള്ള ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ് കിവി. ഇത് നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. കിവി ആരോഗ്യകരമായ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കിവിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, മലബന്ധം തടയുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. ഈ നാരുകൾ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കിവിയിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗപ്രധിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ, മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് മികച്ചതാണ്. കിവിയിൽ അടങ്ങിയിട്ടുള്ള വിറ്റമിൻ സിയും വിറ്റമിൻ ഇ, പോളിഫെനോൾസ് എന്നിവ സന്ധിവാതം, ആസ്ത്മ, എന്നീ രോഗങ്ങളെ തടയുന്നു.
കിവിയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തമിരം എന്നിവ വരാതിരിക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, വിറ്റമിൻ ഇ, ഫോളേറ്റ് എന്നിവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ കിവി മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
Discussion about this post