ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ അനിശ്ചിതത്വം. കുഞ്ഞിന്റെ ചികിത്സയില്‍ ഇപ്പോഴും തീരുമാനം വൈകുകയാണ്. വിഷയത്തില്‍ പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുന്നു.
കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉൾപ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ നിർദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിന്‍റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
കുഞ്ഞിന്റെ അവസ്ഥയുമായി തങ്ങൾ പൊരുത്തപ്പെടണമെന്നാണ് അധികൃതര്‍ പറയുന്നതെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു. കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നിൽക്കണമെന്നും അതിനായി എല്ലാം മാറ്റിവെക്കണമെന്നും ആണ് അധികൃതര്‍ പറയുന്നത്. അതിന് തങ്ങള്‍ തയ്യാറാണ്. എന്നാല്‍, ഇതിന് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.
Discussion about this post