തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ശിവകാർത്തികേയൻ. അമരൻ എന്ന സിനിമയുടെ വൻ വിജയത്തിന്റെ സന്തോഷത്തിലാണ് താരം.
ഇപ്പോഴിതാ സൂപ്പർ താരത്തിന്റെ ഒരു കുട്ടിക്കൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുകയാണ്. ഒരു കുട്ടിയെ കൈയിൽ പിടിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുഞ്ഞിനെ ശിവകാർത്തികേയൻ കളിപ്പിക്കുന്നതും കാണാം.
ശിവകാർത്തികേയൻ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയർത്തി എന്നാണ് റിപ്പോർട്ട്. ആദ്യമായിട്ടാണ് ശിവകാർത്തികേയൻ ആഗോളതലത്തിൽ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും അമരൻ എന്ന് സിനിമയ്ക്കുണ്ട്. ശിവകാർത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.
വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവിൽ ഉത്തരം ശിവകാർത്തികേയൻ എന്നാണ് വിവരം. ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടിൽ ശിവകാർത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തിൽ വിജയ് ശിവകാർത്തികേയന് നിർണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാർത്തികേയനെ ഏൽപ്പിക്കുന്നതായിട്ട് വ്യഖ്യാനിക്കപ്പെട്ടിരുന്നു.
Discussion about this post