ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനുള്ള എന്ത് ടിപ്സുകൾ കണ്ടാലും നാം പരീക്ഷിച്ചു നോക്കാറുണ്ട്. വണ്ണം കുറച്ചവരുടെ വെയ്റ്റ് ലോസ് ടിപ്സുകളെ കുറിച്ച് അറിയാനുള്ള താല്‍പര്യം തന്നെയാണ് ഇതിന് കാരണം.
ഒരു യുവതി പങ്കുവച്ച അത്തരത്തിലൊരു വെയ്റ്റ് ലോസ് സീക്രട്ടാണ് ചര്‍ച്ചയാകുന്നത്. മാഡി സേ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആണ് യുവതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നാല് കാര്യങ്ങളിലൂടെ ഭാരം കുറയ്ക്കാമെന്നാണ് യുവതി പോസ്റ്റിൽ പറയുന്നത്.
11 മാസം കൊണ്ടാണ് 18 കിലോ കുറച്ചതെന്ന് യുവതി പോസ്റ്റിൽ പറയുന്നു. പോഷകാഹാരം, വ്യായാമം, മാനസികാരോഗ്യം എന്നിവയാണ് തന്റെ ഭാരം കുറയ്ക്കുന്നതിന് സഹായിച്ചത് എന്നാണ് യുവതി പോസ്റ്റില്‍ പറയുന്നത്. വെറും നാല് കാര്യങ്ങളാണ് വണ്ണം കുറയ്ക്കാന്‍ യുവതിയെ സഹായിച്ചത്. ഈ നാല് കാര്യങ്ങളും യുവതി പോസ്റ്റില്‍ പങ്കുവക്കുന്നുണ്ട്.
വണ്ണം കുറയാന്‍ താന്‍ ആദ്യം ചെയ്തത് കൃത്യമായ വ്യായാമം ആണെന്ന് യുവതി വ്യക്തമാക്കുന്നു. പേശി വളർത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനുമായി കാർഡിയോ വ്യായാമം താന്‍ പതിവാക്കിയിരുന്നു. കാർഡിയോ വ്യായാമം ചെയ്യുന്നത് കലോറി കാര്യക്ഷമമായി എരിച്ചുകളയാൻ സഹായിക്കുന്നു. ഇത് നമ്മുടെ മൊത്തത്തിലുള്ള ഫിറ്റ്നസിനെ പിന്തുണയ്ക്കുന്നു.
വ്യായാമത്തിന് ഒപ്പം തന്നെ പ്രധാനപ്പെട്ട കാര്യമാണ് കൃത്യമായ അളവില്‍ വെള്ളം കുടിക്കുക എന്നത്. ദിവസവും മൂന്ന് ലിറ്റർ വെള്ളം താന്‍ കുടിച്ചിരുന്നു. വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. ഭക്ഷണം കുറച്ച് കഴിക്കാനും കുറച്ച് കലോറി ഉപഭോഗം ചെയ്യാനും വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കുന്നു.
80 ശതമാനം പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു. 20 ശതമാനം പ്രിയപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതിന് മാറ്റിവച്ചു.
ഓരോ 10 ദിവസത്തിലും ഫോട്ടോകൾ എടുക്കുക എന്നതാണ് ചെയ്ത മറ്റൊരു കാര്യം. എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ടെന്നു പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തത്. പതിവായി ഫോട്ടോ എടുക്കുന്നത് ശരീരത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം കൂട്ടുന്നതിനും സഹായിക്കുന്നു. വണ്ണം കുറയ്ക്കുന്നതിന് ക്ഷമയാണ് പ്രധാനമായി വേണ്ടതെന്നും അവർ പോസ്റ്റില്‍ പറയുന്നു.
Discussion about this post