തൃശ്ശൂർ: കെ. സുരേന്ദ്രൻ- എകെ വർഗ്ഗീസ് കൂടിക്കാഴ്ചയിൽ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അതെല്ലാം അവിടം കൊണ്ട് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുനിൽകുമാർ എന്തിനാണ് സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത് എന്ന് വർഗ്ഗീസ് ചോദിച്ചതിന് പിന്നാലെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ പറഞ്ഞത് അവിടെ കഴിഞ്ഞു. അതിൽ കൂടുതൽ ആയി ഒന്നും പ്രതികരിക്കാനില്ല. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവന ആണ്. സുരേന്ദ്രന്റെ വീട് സന്ദർശിച്ചതിന് പിന്നിൽ സൗഹൃദം മാത്രമാണ്. തിരിച്ചും അത് അങ്ങനെ തന്നെ. ഇക്കാര്യം കഴിഞ്ഞ ദിവസം സുരേന്ദ്രൻ തന്നെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മേയർക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി.
പാർട്ടിയുടെ തീരുമാന പ്രകാരം ആണ് മേയർ പദവിയിൽ തുടരുന്നത്. അത് അങ്ങനെ തന്നെ ആകട്ടെ. വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദം മുന്നോട്ട് കൊണ്ടുപോകാൻ താത്പര്യമില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
Discussion about this post