ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതി നൽകിയ നടി താൻ അല്ലെന്ന് തുറന്ന് പറഞ്ഞ് ഗൗരി ഉണ്ണിമായ. സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഗൗരി ഉണ്ണിമായ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. എനിക്ക് ആ കേസുമായി ബന്ധമില്ല എന്ന് താരം വ്യക്തമാക്കി .
ഈയ്യടുത്ത് ഉപ്പും മുളകും പരമ്പരയുടെ ഭാഗമായ ഗൗരിയാണ് പരാതി നൽകിയതെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കുറച്ച് ദിവസങ്ങളായുള്ള എപ്പിസോഡിൽ ഗൗരിയെ കാണാതിരുന്നതും ഇതിന് കാരണമായി. പിന്നാലെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്.
ഗൗരി ഉണ്ണിമായയുടെ വാക്കുകൾ
ഇങ്ങനെ ഞാൻ വീഡിയോ ചെയ്യാൻ ഒരു കാരണമുണ്ട് . വാർത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു പലരും. എനിക്കെതിരെ ഹേറ്റ് ക്യാംപയിനും നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി. തനിക്ക് ആ കേസുമായി പങ്കില്ല . എന്തുകൊണ്ടാണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തതെന്ന് ചോദിക്കുന്നുണ്ട് പലരും. ഞാൻ യാത്ര പോയിരുന്നതിനാലാണ് എപ്പിസോഡിലില്ലാതിരുന്നത്. ഷിംലയ്ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. വന്നയുടൻ ഞാൻ ജോയിൻ ചെയ്തു. അടുത്ത 24 വരെയുള്ള എപ്പിസോഡുകളിൽ താൻ ഉണ്ട്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ആ ഭാഗങ്ങളിൽ ഞാനുണ്ടാകും. വാർത്തകളിലെ ആ നടി ഞാനല്ല.
ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാൾ നടിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സീരിയൽ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ താരം മൊഴി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും റിപ്പോർട്ടുണ്ട്.













Discussion about this post