പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ ഡിസംബർ 29ന് പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി.
പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ കെഎസ്ഇബി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മുപ്പത്തിയെട്ട് ട്രാൻസ്ഫോർമറുകളാണ് മേഖലയിലുള്ളത്. നൽപ്പത്തിലധികം വരുന്ന ജീവനക്കാരാണ് ജോലികൾ പൂര്‍ത്തിയാകുന്നത്.
ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. മണ്ഡലകാലം അവസാനിച്ചപ്പോള്‍ ശബരിമലയില്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ആണ് ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്.
മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു. 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ് ആണ് ഉണ്ടായത്. വരുമാനത്തിലും കോടികളുടെ കുതിച്ചു ചാട്ടം ഉണ്ടായി.
Discussion about this post