ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്‌പേസ് ഏജൻസിയായ ഐഎസ്ആർഒ . ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ ‘സ്പാഡെക്‌സ്’ ദൗത്യം വിക്ഷേപിക്കൽ നാളെ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് പരീക്ഷണം. ഇത്് വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒരു തൂവൽകൂടി എഴുതി ചേർക്കാം.
രാത്രി 9. 58 നാണ് വിക്ഷേപണം. പി എസ്എൽ വിയുടെ സി 60 റോക്കന്റ്ിലാണ് വിക്ഷേപണം. ഇന്ത്യൻ സ്പെയ്‌സ് സ്റ്റേഷന്റേയും വിക്ഷേപണങ്ങളിൽ പേടകഭാഗങ്ങൾ ബഹിരാകാശത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യാം. ഇത് നിലവിൽ അമേരിക്ക റഷ്യ ചൈന തുടങ്ങിയ രാജ്യങ്ങൾക്കാണീ സാങ്കേതിക വിദ്യയുള്ളത്.
ഇന്ത്യൻ ജനതയുടെ മുഴുവൻ സ്വപ്നങ്ങളും ശിരസിലേറി രണ്ട് ബഹിരാകാശ പേടകങ്ങളുമായി പിഎസ്എൽവി-സി60 റോക്കറ്റ് കുതിച്ചുയരും. ഭാവി ചാന്ദ്രദൗത്യങ്ങളിലും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻറെ നിർമാണത്തിനും അനിവാര്യമായ സാങ്കേതികവിദ്യയായ ഡോക്കിംഗിൻറെ ചരിത്ര പരീക്ഷണമാണ് സ്പാഡെക്‌സ് ദൗത്യം. പിഎസ്എൽവി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ-എർത്ത് ഓർബിറ്റിൽ വച്ച് കൂട്ടിച്ചേർക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. എസ്ഡിഎക്സ്01 (SDX01- ചേസർ), എസ്ഡിഎക്സ്02 (SDX02- ടാർഗറ്റ്) എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങളുടെ പേര്. രണ്ട് ഉപഗ്രഹങ്ങൾക്കും ഏതാണ്ട് 220 കിലോ വീതമാണ് ഭാരം. ഒറ്റ വിക്ഷേണത്തിന് ശേഷം ഈ പേടകങ്ങൾ തമ്മിലുള്ള അകലം പതിയെ കുറച്ചുകൊണ്ടുവന്നാണ് കൂട്ടിയോജിപ്പിക്കുക. 66 ദിവസമാണ് ദൗത്യ കാലാവധി. ഉപഗ്രഹങ്ങൾ രണ്ട് വർഷം ബഹിരാകാശത്ത് തുടരും.
ഈ ദൗത്യത്തിനൊപ്പം 24 ഗവേഷണോപകരണങ്ങളും വിക്ഷേിപിക്കും. അതിൽ പതിനാലെണ്ണം ഐഎസ്ആർഒയുടെ വിവിധ ലാബുകളുടെയും പത്തെണ്ണം സ്വകാര്യ യൂണിവേഴ്‌സിറ്റികളുടെതുമാണ്. രണ്ട് ഉപഗ്രഹങ്ങൾ നിർമ്മിച്ചതും ടെസ്റ്റിംഗ് നടത്തിയതും തിരുവനന്തപുരത്തെ ആനന്ദ് ടെക്‌നോളജീസാണ് .
Discussion about this post