ഒരു ദിവസത്തെ ഉന്മേശം പകർന്ന് നൽകുന്ന പാനീയം ആണ് ചായ. ചായ കുടിയ്ക്കാതെ ഒരു ദിവസം തള്ളി നീക്കുക അസാദ്ധ്യം. പലർക്കും ചായ അവരുടെ സ്‌ട്രെസ് റിലീസറാണ്. ചായയുടെ രുചിയ്ക്ക് അടിമപ്പെട്ടവരും നമുക്ക് ചുറ്റും ഉണ്ട്. ചായ കുടിയ്ക്കുന്നതും ആരോഗ്യവും സംബന്ധിച്ച് രണ്ട് വാദങ്ങൾ നിലവിലുണ്ട്. ചായ കുടിയ്ക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതാണ് അതിൽ ഒന്ന്. ക്യാൻസറിന് ഉൾപ്പെടെ കാരണം ആകും എന്നാണ് പറയപ്പെടുന്നത്. അതേസമയം തന്നെ ചായ ആരോഗ്യത്തിന് നല്ലതാണെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
പല തരത്തിലുള്ള ചായകൾ ഇന്ന് ലഭ്യമാണ്. ഇതിന്റെയെല്ലാം രുചി ഒന്നിനൊന്ന് മികച്ചതും ആണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചിച്ചായ. ചായയിൽ ഒരു കഷ്ണം ഇഞ്ച് ചേർത്താണ് ഇഞ്ചിച്ചായ ഉണ്ടാക്കാറുള്ളത്. ഈ ഇഞ്ചിച്ചായ നിത്യേന കുടിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്.
ഇഞ്ചിച്ചായ നിത്യേന കുടിയ്ക്കുന്നത് പേശി വേദന ഇല്ലാതാക്കാൻ വളരെ നല്ലതാണ്. ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് ദഹന പ്രശ്‌നങ്ങൾ. ഇത് പരിഹരിക്കാനും ഇഞ്ചിച്ചായയ്ക്ക് കഴിയും. ആന്റി ഓക്‌സിഡന്റ് ഇഞ്ചിച്ചായയിൽ ധാരാളം ആയിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ നിത്യേന ഇഞ്ചിച്ചായ കുടിയ്ക്കുന്നത് നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. വിശപ്പ് കുറയ്ക്കുകയും അത് വഴി ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതെ ആക്കാൻ ദിവസവും ഇഞ്ചിച്ചായ ശീലമാക്കാം. ശരീരത്തിലെ രക്തയോട്ടം മികച്ചതാക്കാൻ ഇത് സഹായിക്കും. ഇഞ്ചിച്ചായ നിത്യേന കുടിച്ചാൽ സ്‌ട്രെസ് കുറയും. മനസ് ശാന്തമായി തുടരാൻ ചായ കുടിയ്ക്കാം.
Discussion about this post