ഇടുക്കി: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പ്രദേശവാസിയും 22 കാരനുമായ അമർ ഇലാഹിയാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വൈകീട്ടോടെയായിരുന്നു സംഭവം. തേക്കിൻ തോട്ടത്തിൽ കെട്ടിയ പശുവിനെ അഴിക്കാൻ പോയത് ആയിരുന്നു അമർ. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. അമറിനൊപ്പം സുഹൃത്തായ മൺസൂറും ഉണ്ടായിരുന്നു. ആനയെ കണ്ടയുടൻ മൺസൂർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടി വീണ് അദ്ദേഹത്തിനും പരിക്കുണ്ട്. മൺസൂറാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്ത് എത്തി.
വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. കാട്ടാനയുടെ ശല്യമുള്ള സ്ഥലമാണ് ഇത്. ഇതിനെതിരെ നാട്ടുകാർ പലതവണ പരാതിപ്പെട്ടിരുന്നു ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post