എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. വിഐപി ഗാലറിയിൽ നിന്നാണ് വീണത്. മൃദംഗ നാദം പരിപാടിക്കിടെയാണ് അപകടം നടന്നത്.
ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎല്‍എ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് ആണ് വീണത് എന്നാണ് വിവരം. പരിപാടി തുടങ്ങാറായപ്പോഴാണ് അവര്‍ എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി സജി ചെറിയാനെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് വീഴുകയായിരുന്നു.
Discussion about this post