പാലക്കാട്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് കേരളത്തിൽ. പാലക്കാട് ആണ് അദ്ദേഹം എത്തിയത്. പാലക്കാട്ടെ ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും നടത്തി.
രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഒലവക്കോട് കാവിൽപാടുള്ള പുളിക്കൽ നാഗയക്ഷി ക്ഷേത്രത്തിൽ ആയിരുന്നു അദ്ദേഹം എത്തിയത്. ഒപ്പം അദ്ദേഹത്തിന്റെ പാലക്കാട് സ്വദേശിയായ സുഹൃത്തും ഉണ്ടായിരുന്നു. സുഹൃത്തിനെ കാണുന്നതിന് വേണ്ടിയാണ് അദ്ദേഹം പാലക്കാട് എത്തിയത് എന്നാണ് സൂചന.
ദർശനത്തിന് എത്തിയ അദ്ദേഹത്തെ ക്ഷേത്രം അധികൃതർ ചേർന്ന് സ്വീകരിച്ചു. പരമ്പരാഗത വസ്ത്രമായ മുണ്ടും വേഷ്ടിയും ധരിച്ച് ആയിരുന്നു അദ്ദേഹം എത്തിയത്. ഒരു മണിക്കൂറോളം നേരം അദ്ദേഹം ക്ഷേത്രത്തിൽ തുടർന്നു. വിവിധ വഴിപാടുകൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം തിരികെ മടങ്ങിയത്. അതേസമയം ആരെയും അറിയിക്കാതെ ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post