ഇരുചക്രവാഹനമോടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും പലരും അത് പാലിക്കാറില്ല. മുടിയുടെ ഭംഗിപോവും മുടികൊഴിച്ചിൽ ഉണ്ടാവും അസ്വസ്ഥത എന്നൊക്കെ പറഞ്ഞ് പലരും ഹെൽമറ്റിനെ മാറ്റിനിർത്തും. എന്നാൽ ഈ സ്വഭാവത്തിന് കനത്ത വില നൽകേണ്ടി വരും. അപകടം സംഭവിച്ചാൽ തലയിൽ ഉണ്ടാവുന്ന മുറിവ് മരണത്തിനോ അല്ലെങ്കിൽ ദീർഘനാൾ അബോധവസ്ഥയിലും കിടക്കാനോ കാരണമാകും. അതുകൊണ്ട് തന്നെ നിങ്ങളും പ്രിയപ്പെട്ടവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കാറുണ്ടെന്ന് ഉറപ്പാക്കുക. ഹെൽമറ്റ് ധരിക്കുന്നതിന് മുൻപ് കോട്ടൺ തുണിയോ ടിഷ്യൂവോ വെച്ച് വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാം. ശരിയായ അളവിലും ഭാരത്തിലും ഉള്ള ഹെൽമറ്റ് നോക്കി തിരഞ്ഞെടുക്കുക.
മറ്റൊന്ന് ഹെൽമറ്റ് ധരിക്കുന്നതിലൂടെ മുടികൊഴിച്ചിൽ വരുമെന്നും കഷണ്ടിയ്ക്ക് കാരണമാകുമെന്നുമുള്ള യുവാക്കളുടെ ഭീതിയാണ്. യഥാർത്ഥത്തിൽ ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രം മുടികൊഴിച്ചിൽ ഉണ്ടാവില്ല ദീർഘനേരം ഹെൽമറ്റ്, തൊപ്പി എന്നിവ ഉപയോഗിച്ചാൽ അത് ഹെയർ ഫോളിക്കിളുകൾ ഓക്‌സിജൻ എടുക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഇതുമൂലം മുടികൊഴിച്ചിൽ ഉണ്ടാകും എന്നുമാണ് സാധാരണ കരുതുന്നത്. എന്നാൽ ഓക്‌സിജനും ഹെയർ ഫോളിക്കിളുകളും തമ്മിൽ യാതൊരു ബന്ധവുമില്ല. ബ്ലഡ് സ്ട്രീമിൽ നിന്നാണ് ഹെയർ ഫോളിക്കിളുകൾക്ക് ഓക്‌സിജൻ ലഭിക്കുന്നത്. എന്നാൽ പാകമല്ലാത്ത ഹെൽമറ്റ്, തൊപ്പി എന്നിവ വയ്ക്കുന്നത് മുടി കൊഴിയാൻ കാരണമായേക്കാമെന്ന് ഡോക്ടർ പറയുന്നു. ഹെൽമറ്റ് മുറുകി ഇരുന്നാൽ ബ്ലഡ് സർക്കുലേഷൻ കുറയും. സ്ത്രീകൾ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാൽ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷൻമാർക്കും ഹെൽമറ്റ് ടൈറ്റ് ആയി ഇരുന്നാൽ സംഭവിക്കുക.
എപ്പോഴും മാറ്റി മാറ്റി ധരിക്കാൻ ഒന്നിൽകൂടുതൽ ഹെൽമറ്റ് വാങ്ങിക്കുക. വൃത്തിഹീനമായ ഹെൽമറ്റ് ധരിക്കുന്നതാണ് ഫംഗസ് അണുബാധകൾക്ക് കാരണമാകുന്നതും ഇത് തലയോട്ടിയേയും മുടിയെയും ദുർബലപ്പെടുത്തുന്നതും. ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകൾ തടയുന്നതിനും ഹെൽമെറ്റ് ലൈനറുകൾ പതിവായി വൃത്തിയാക്കുകയോ സ്‌കാർഫ് പോലുള്ള സംരക്ഷണ പാളി ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെൽമെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മുടി നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും ഹെൽമറ്റ് ധരിക്കുന്നതും ആരോഗ്യം നശിപ്പിക്കും. എപ്പോഴും വൃത്തിയായി കഴുകി ഉണക്കിയ തലയിൽ ഹെൽമറ്റ് ധരിക്കുക.
Discussion about this post