ജെറുസലേം: ഭീകരവാദത്തിനെതിരെയാ ഇസ്രായേലിന്റെ പോരാട്ടം തുടരുകയാണ്. ഹമാസിന്റെ ഉന്നതരായ ഭീകര നേതാക്കളെ ഇല്ലാതാക്കിയ്‌ക്കൊണ്ട് ഭീകരവാദത്തിന്റെ വേര് അറക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം.ഇത്തരത്തിൽ ഇസ്രായേൽ ഇല്ലാതാക്കിയ ഭീകരരുടെ പട്ടികയിൽ ഏറ്റവും അവസാനത്തേത് ആണ് ഹമാസ് കമാൻഡർ അബ്ദ് അൽ ഹാദി സാഭ.
ഹമാസിന്റെ നുഖ്ഭാ ഫോഴ്‌സിന്റെ കമാൻഡർ ആണ് സാഭാ. കഴിഞ്ഞ ദിവസം ഗാസയുടെ തെക്കൻ പ്രദേശം ആയ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ സാഭയെ ഇസ്രായേൽ വധിച്ചത്. ഇവിടെ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള കേന്ദ്രങ്ങളിൽ രഹസ്യമായി കഴിയുകയായിരുന്നു ഇയാൾ. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ ആയിരുന്നു സാഭായെ സുരക്ഷാ സേന വധിച്ചത്.
നിലവിൽ നടക്കുന്ന ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന് തുടക്കം കുറിച്ചത് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണം ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആയിരുന്നു ലോകത്തെ തന്നെ നടുക്കിയ ആക്രമണം ഉണ്ടായത്. ഇസ്രായേലിലെ സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് ആർത്തലച്ച് എത്തിയ ഹമാസ് ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം കൊന്നുടുക്കി. ഇതിന് പിന്നാലെ ആയിരുന്നു ഇസ്രായേലിന്റെ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചത്. ഇതിനിടെയിലും അഭയാർത്ഥി ക്യാമ്പുകളിൽ ഇരുന്നുകൊണ്ട് ഇയാൾ ഭീകരാക്രമണങ്ങൾ അഴിച്ചുവിട്ടു.
ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ ഒരാളാണ് സാഭാ എന്നാണ് കരുതുന്നത്. ഹമാസ് ഭീകർക്ക് ഇസ്രായേലിൽ ആക്രമണം നടത്താൻ നേതൃത്വം നൽകിയതും അവരെ സഹായിച്ചതും സാഭയാണ്. ഇയാളെ വധിച്ചതിലൂടെ ഹമാസിന്റെ അടിവേര് കൂടിയാണ് ഇസ്രായേൽ അറുത്തുമാറ്റിയിരിക്കുന്നത്.
Discussion about this post