ഒരു യാത്രപോകണമെന്ന് അതിയായ ആഗ്രഹവും വച്ച് നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായോ എത്ര പ്ലാൻ ചെയ്തിട്ടും ജോലിത്തിരക്കും മറ്റും ആ പദ്ധതിയെ തകിടം മറിക്കുന്നുവെന്ന് തോന്നുന്നുവെങ്കിൽ ദാ ഈ വർഷം നിങ്ങൾക്കുള്ളതാണ്. ജോലിയിൽ നിന്ന് അധികം അവധി എടുക്കാതെ തന്നെ നിങ്ങൾക്ക് ദീർഘകാല വെക്കേഷൻ ലഭിക്കും. അതിനായി ചെയ്യേണ്ടത് കലണ്ടർ കൃത്യമായി പരിശോധിക്കുക എന്നതാണ്. കൃത്യമായി ആസൂത്രണം ചെയ്യുന്നതിലൂടെ അധികം ലീവ് മാർക്ക് ചെയ്യാതെ തന്നെ അടിച്ചുപൊളിച്ച് ദീർഘദൂര യാത്രകൾ ചെയ്യാം.
ജനുവരി
ജനുവരി 13 ന് ഒരു അവധി എടുത്താൽ പതിനൊന്നാം തീയതി മുതൽ 14ാം തീയതി വരെ നീണ്ട വാരാന്ത്യം ലഭിക്കും.
ഫെബ്രുവരി
ഈ മാസം നാല് ദിവസം അവധി ലഭിച്ചാൽ ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാലം ആഘോഷിക്കാം. ഫെബ്രുവരി 26 നാണ് ശിവരാത്രി. ബുധനാഴ്ചയാണ് ശിവരാത്രി എത്തുന്നത്. അപ്പോൾ, 24, 25, 27, 18 എന്നീ ദിവസങ്ങളിൽ അവധി എടുത്താൽ ബാക്കിയുള്ള ശനിയും ഞായറും എല്ലാം ചേർന്ന് ഒമ്പത് ദിവസം അവധി ലഭിക്കും
മാർച്ച്
മാർച്ച് 14 നാണ് ഹോളി. തുടർന്നുള്ള ശനിയും ഞായറും അവധിയായതിനാൽ ആകെ മൂന്നു ദിവസം അവധി ലഭിക്കും. മാർച്ച് 31ന് ഉഗാദിയും അതിനോടൊപ്പം തന്നെ ചെറിയ പെരുന്നാളുമാണ്.
ഏപ്രിൽ
വിഷവും ദുഃഖ വെള്ളിയും ഒരേ ആഴ്ചയിൽ തന്നെ വരുന്നതിനാൽ2 അല്ലെങ്കിൽ 3 ദിവസം അവധി എടുത്താൽ നീണ്ട അവധിക്കാലമാണ് കാത്തിരിക്കുന്നത്. ഏപ്രിൽ 15, 16, 17 ദിവസങ്ങളിൽ അവധി എടുത്താൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം ലഭിക്കും.
മെയ്
മെയ് ഒന്നിന് തൊഴിലാളിദിനം. ഇത് വ്യാഴാഴ്ചയാണ്.വെള്ളിയാഴ്ച ഒരു ദിവസത്തെ അവധി കൂടി എടുത്താൽ നാലു ദിവസം നീണ്ടു നിൽക്കുന്ന വാരാന്ത്യമാണ് ലഭിക്കുക.
ജൂൺ,ജൂലൈ,ഓഗസ്റ്റ്
ജൂൺ മാസത്തിൽ ബക്രീദ് എത്തുന്നത് ഒരു വെള്ളിയാഴ്ചയാണ്. ജൂൺ ആറിനാണ് ബക്രീദ്. നാല്, അഞ്ച് ദിവസങ്ങളിൽ അവധി എടുത്താൽ ആകെ അഞ്ചു ദിവസം അവധി ലഭിക്കും. മഴ തുടങ്ങുന്ന സമയം ആയതിനാൽ തന്നെ അത്തരത്തിൽ ചെറിയ യാത്രകൾ ക്രമീകരിക്കാവുന്നതാണ്. ജൂലൈയിൽ കാര്യമായ അവധികൾ ഒന്നുമില്ല. ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനം എത്തുന്നത് ഒരു വെള്ളിയാഴ്ചയാണ്. ഓഗസ്റ്റ് 13, 14 ദിവസങ്ങളിൽ അവധി എടുത്താൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒരു വാരാന്ത്യമാണ് ലഭിക്കുക.
സെപ്തംബർ
സെപ്തംബറിൽ 1, 2, 3 ദിവസങ്ങളിൽ അവധി എടുത്താൽ ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലമാണ് ലഭിക്കുന്നത്. സെപ്തംബർ നാലിന് ഒന്നാം ഓണവും അഞ്ചിന് തിരുവോണവും ആണ്.
ഒക്ടോബർ
മഹാനവമി ഒക്ടോബർ ഒന്നിനും വിജയദശമി ഒക്ടോബർ രണ്ടിനുമാണ്. സെപ്തംബർ 29, 30 ഒക്ടോബർ 3 എന്നീ ദിവസങ്ങളിൽ അവധി എടുത്താൽ ലഭിക്കാൻ പോകുന്നത് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം.
നവംബർ
നവംബറിൽ പ്രത്യേകിച്ച് അവധിയില്ല. രണ്ടാം ശനിയും ഞായറും ചേർത്ത് അവധിയെടുക്കാം.
ഡിസംബർ
ഡിസംബർ 26ന് അവധിയെടുത്താൽ നാല് ദിവസത്തെ ക്രിസ്മസ് അവധി ലഭിക്കും.
Discussion about this post