പുതുവർഷ ആഘോഷത്തിന്റെ നിറവിലാണ് ലോകം. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മദ്യം കഴിച്ചുമൊക്കെയാണ് എല്ലാവരും ന്യൂയർ ആഘോഷിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ന്യൂയർ ചാകരയായത് സ്വഗ്ഗി അടക്കമുള്ള ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കാണ്. 2024 അവസാനം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തതിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്.
പതിവ് തെറ്റിക്കാതെ കൊണ്ടം ഇതിന് മുൻ നിരയിലുണ്ട്. പിന്നീട് വരുന്നത് ചിപ്‌സ് പാക്കറ്റുകണാണ്. ഇത്തവണ മുന്തിരിയും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് മുന്തിരി ഓർഡർ ചെയ്തിരിക്കുന്നത്.ബ്ലിങ്കിറ്റ് സഹസ്ഥാപകൻ അൽബിന്ദർ ദിൻഡ്‌സ എക്‌സിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
മുന്തിരിക്ക് ഇത്ര ആവശ്യക്കാർ വരാമൻ കാരണം എന്തായിരിക്കും ? . ഇതിന് പിന്നിലുള്ളത് ഒരു ആചാരമാണ്.അർദ്ധരാത്രി 12 മണിക്ക് 12 മുന്തിരികൾ കഴിച്ചാണ് സ്‌പെയിനിൽ ഉള്ളവർ പുതുവത്സരത്തെ വരവേൽക്കുന്നത്. അടുത്ത 12 മാസങ്ങൾ മധുരതരമായിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ആചാരം നടത്തുന്നത്. മാഡ്രിഡ് സിറ്റിയിലോ കാനറി ദ്വീപുകളിലോ ആണ് സ്പെയിൻ ജനത കൂടുതലായും പുതുവത്സര ആഘോഷങ്ങൾ നടത്തുന്നത്. 12 മാസങ്ങളുടെ പേരിൽ ഉള്ള മുന്തിരികൾ കഴിച്ച ശേഷം പാട്ടും നൃത്തവും എല്ലാം ആയി വലിയ ആഘോഷങ്ങളോടെ ആണ് ഇവർ പുതുവത്സരത്തെ വരവേൽക്കുന്നത്.
ഒരു ആഗ്രഹം മനസിൽ വിചാരിച്ചിട്ടുവേണം മുന്തിരി കഴിക്കാൻ . അങ്ങനെ ചെയ്താൽ അത് നടക്കുമെന്നാണ് വിശ്വാസം. സ്‌പെയിനിലെ ഈ വിശ്വാസം സോഷ്യൽ മീഡിയയിലൂടെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെയടുത്തുമെത്തുകയായിരുന്നു
Discussion about this post