കണ്ണൂർ: കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ വളെൈക്കയിലാണ് അപകടം നടന്നത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം. ചെറുക്കള നാഗത്തിന് സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്.
കുറുമാത്തൂർ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ ബസാണ് മറിഞ്ഞത്. വളക്കൈ സംസ്ഥാന പാതയിൽ നിന്നുള്ള ചെറുറോടിൽ നിന്നുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. 15 ലധികം കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ബസിന്റെ മുന സീറ്റിൽ ഇരുന്നിരുന്ന വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചു വീഴുകയും കുട്ടിയുടെ മുകളിലേക്ക് ബസ് രണ്ട് തവണ മറിയുകയുമായിരുന്നു.
ബസിലുണ്ടായിരുന്ന മറ്റ് കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. പരിക്കേറ്റവരെ തളിപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post