രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം രേഖപ്പെടുത്തിയുള്ള ടൈംടേബിൾ നാളെ മുതൽ നിലവിൽ വരും. സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റമുണ്ട്.
മലബാറും വേണാടും നേരത്തെ എത്തിച്ചേരും. ഏറനാട് തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് വൈകിയാണ് പുറപ്പെടുക. ഇതിന് പുറമേ ഒരു ട്രെയിന്റെ നമ്പറിൽ മാറ്റമുണ്ട്. തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി)യശ്വന്ത്പുര എസി വീക്ക്ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്‌സ്പ്രസാക്കി മാറ്റും . ഇതിന്റെ നമ്പറും മാറും.
ഒന്നര വർഷത്തിന് ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഇതിൽ വന്ദേമെട്രോ, അമൃത് ഭാരത് എക്‌സ്പ്രസുകൾ, 136 വന്ദേഭാരത് എക്‌സ്പ്രസുകൾ എന്നിവ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ
നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക . www.enquiry .inidanrail.gov.in/mntes/
സംസ്ഥാനത്തെ മാറ്റം ഇങ്ങനെ ;
മംഗളൂരു തിരുവനന്തപുരം മലബാർ എകസ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. ചെന്നൈ ഗുരുവായൂർ എക്‌സപ്രസ് 35 മിനിറ്റ് വേഗം കൂട്ടും.
മധുരഗുരുവായൂർ എക്‌സ്പ്രസ്, കോട്ടയംനിലമ്പൂർ എക്‌സ്പ്രസ് 15 മിനിറ്റും മംഗളൂരുകണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും
കൊല്ലംചെന്നൈ അനന്തപുരി, എറണാകുളംബിലാസ്പുർ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും
മംഗളൂരുതിരുവനന്തപുരം മലബാർ എക്‌സ്പ്രസ ് എറണാകുളത്ത് പുലർച്ചെ 3.10 കൊല്ലത്ത് 6.25 ന് തിരുവനന്തപുരത്ത് രാവിലെ 8.30 നും എത്തും. നിലവിൽ രാവിലെ 9 നാണ് തിരുവനന്തുരത്തെത്തുന്നത്.
ചെന്നൈ ഗുരുവായൂർ എക്‌സ്പ്രസ് രാവിലെ 9.45നു പകരം 10.20 നായിരിക്കും ചെന്നൈയിൽ നിന്ന് പുറപ്പെടുക
തിരുവനന്തപുരം ഷൊർണൂർ വേണാട് എക്‌സ്പ്രസ് രാവിലെ 5.25 നു പകരം 5.20 നു പുറപ്പെടും. 9.40 ന് എറണാകുളം നോർത്തിൽ എത്തും. നിലവിൽ 9.45 നായിരുന്നു, വേണാടിന്റെ മടക്ക സർവീസിൽ ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്‌റ്റേഷനുകളിൽ ട്രെയിൻ നേരത്തെയെത്തും. തൂത്തുക്കുടി പാലക്കാട് പാലരുവി എക്‌സപ്രസ് 4.50 നു പകരം 4.35 നാകും കൊല്ലത്തു നിന്നു പുറപ്പെടുക . തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്‌റ്റേഷനുകളിൽ യ്രെിൻ നേരത്തെയെത്തും.
തിരുവനന്തപുരം മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35 നു പകരം 3.40 നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.
രാവിലെ 6.50 ൻരെ കൊല്ലം തിരുവനന്തപുരം പാസഞ്ചർ 6.58 ന് പുറപ്പെടും .
എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് 5.05നു പകരം 5.10 നു പുറപ്പെടും
കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ഉ്ചയ്ക്ക് 1.40 നു പകരം 1.25 നു പുറപ്പെടും .
Discussion about this post