ചെന്നെെ:അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിൽ സുതാര്യ അന്വേഷണം വേണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് നിവേദനം സമർപ്പിച്ച് എബിവിപി.
എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബുധനാഴ്ചയാണ് ഗവർണർക്ക് നിവേദനം നൽകിയത്.
ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ ഗവർണർ നേരിട്ട് ഇടപെടൽ നടത്തുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ട് എന്നും അതുവഴി കേസ് അട്ടിമറിക്കാനുള്ള ഡി.എം.കെ നേതൃത്വം നൽകുന്ന സർക്കാരിന്റെ ശ്രമങ്ങൾ വിഫലമാവുമെന്നും ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു. അതിക്രമം നേരിടേണ്ടി വന്ന വിദ്യാർത്ഥിനി ഒരിക്കലും തനിച്ചല്ല എന്നും ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ എബിവിപി ഏത് ഘട്ടത്തിലും അവർക്ക് തണലായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post